‘സ്മാർട്ട് ആൻഡ് സ്ട്രോങ്ങ്’ ശില്പശാല നടത്തപ്പെട്ടു.
ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഐ.ക്യു.എസിയുടേയും മാനേജുമെന്റ് വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന ജനമൈത്രി പോലീസ് -വനിതാസെല്ലിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്കുവേണ്ടി ‘സ്മാർട്ട് ആൻഡ് സ്ട്രോങ്ങ്’ പ്രതിരോധ ശില്പശാല നടത്തപ്പെട്ടു.
ഇടുക്കി വനിതാഹെൽപ്പ്ലൈൻ സബ് ഇൻസ്പെക്ടർ സുമതി .സി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്‌റ്റ്യൻ അധ്യക്ഷനായിരുന്നു.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.പ്രിൻസ് ചക്കാലയിൽ സി.എസ്.ടി ആശംസയും ഐ.ക്യു.എസി കോർഡിനേറ്ററും മാനേജ്മെന്റ് വിഭാഗംമേധാവിയുമായ പ്രിയ .കെ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ അഞ്ചു കെ.ജെ നന്ദിയും അർപ്പിച്ചു.
എ.എസ്.ഐ ബിന്ദു ടി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ സോഫിയ കെ.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദുമോൾ ജി, ജിഷാ മോൾ എൻ.വി എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
തിങ്കളാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല ഉച്ചതിരിഞ്ഞ് 2.30 ന് അവസാനിച്ചു.