അസംക്രമിക രോഗദിനാചരണം (നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) നടത്തപ്പെട്ടു.

ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പിന്റെയും കടപ്പന താലൂക്ക് ആശുപത്രിയുടെയും കോളേജ് ഐ.ക്യു.എ.സി.യുടെയും, എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അസംക്രമിക രോഗദിനാചരണം (നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) നടത്തപ്പെട്ടു.

കട്ടപ്പന താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ശ്രീ. റ്റിജു പി.ജോസഫ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള പ്രതിവിധികളെക്കുറിച്ചും ബോധവത്ക്കരണക്ലാസ് നടത്തി. സെമിനാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാബു അഗസ്റ്റിന് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലിറ്റോ കൂലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ജോബിന് പേണാട്ടുകുന്നേല്‍ മുതലായവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രി അധികൃതര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ചെക്ക്അപ് ക്യാമ്പ് നടത്തുകയുണ്ടായി. ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ട് പോസ്റ്റര്‍ നിര്‍മ്മാണമത്സരം നടത്തുകയും വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.
