Daily News
പ്രിന്‍സിപ്പലായി ചുമതലയേറ്റു

കാഞ്ചിയാര്‍: ജെ.പി.എം. ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ പ്രിന്‍സിപ്പലായി ഡോ: സാബു അഗസ്റ്റിന് ചുമതലയേറ്റു.

തേവര എസ്.എച്ച്. കോളേജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനും കുട്ടിക്കാനം മരിയന്‍ കോളേജില്‍ രണ്ടരപ്പതിറ്റാണ്ടിലധികം ഗണിതശാസ്ത്രവിഭാഗം മേധാവിയുമായിരുന്നു. മരിയന്‍ കോളേജ് പി.ടി.എ. സെക്രട്ടറി, എന്‍ക്വയറി കമ്മറ്റി തലവന്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.