ഏക ദിന വെബിനാർ സംഘടിപ്പിച്ചു…
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ്, മഹാത്മാ ഗാന്ധി സ്വയം ശാക്തീകരൺ നൂതൻ പര്യോജനയുടെയും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ഡിസംബർ 18 ന് ‘വയോജന പരിചരണം ഇന്ത്യയിലും അമേരിക്കയിലും’ എന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിച്ചു.
ഗൂഗിൾ മീറ്റ് മുഖേന വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ബോധവല്‍ക്കരണ വെബിനാറിന് ന്യൂയോര്‍ക്കിലെ മേഴ്സി കോളേജ് പ്രൊഫസറും ട്രാവന്‍കൂര്‍ ഫൗണ്ടേഷൻ ചെയര്‍പേഴ്സണുമായ ഡോ. രേണു എബ്രഹാം വര്‍ഗീസ് നേതൃത്വം നൽകി. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ ടോണി ആടുകുഴിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജെപിഎം മഹാത്മാ ഗാന്ധി സ്വയം ശാക്തീകരൺ നൂതൻ പര്യോജന കോർഡിനേറ്റർ ശ്രീമതി. സനിത ജയന്‍ സ്വാഗതം ആശംസിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ മിസ്റ്റർ ആല്‍ബിൻ ജോസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വെബിനാറിൽ പങ്കെടുത്തവർക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.