Co-academic
ശില്പശാല നടത്തി

ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടീച്ചർ എംപവർമെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 23/10/2021, 30/10/2021 തീയതികളിൽ അദ്ധ്യാപകർക്കായി ‘സ്റ്റാറ്റിസ്റ്റിക്കൽ സ്പ്രെഡ്ഷീറ്റ് ‘ എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല നടന്നു.

പാലാ സെന്റ് തോമസ് കോളേജ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും റിസേർച്ച് ഗൈഡുമായ ഡോക്ടർ ടെജിൽ തോമസ് ക്ലാസുകൾ നയിച്ചു.
ഡാറ്റാ എൻട്രി,ഡാറ്റാ പ്രസന്റേഷൻ, ഡാറ്റ അനാലിസിസ്,ഡാറ്റാ ഡിസ്ക്രിപ്ഷൻ, ഇൻഫെറൻഷ്യൽ അനാലിസിസ് തുടങ്ങിയ ആശയങ്ങളുടെ ക്ലാസ്സുകളും ജമോവി സോഫ്റ്റ്വെയറിന്റെ സഹായത്താൽ വിവിധ ടെസ്റ്റുകളുടെ അനാലിസിസ് പരിശീലനവും യഥാക്രമം ഒന്നും രണ്ടും ദിവസങ്ങളിൽ നടന്നു.
30/10/2021 വൈകുന്നേരം 7.15 ന് ശില്പശാല അവസാനിച്ചു.