ഗാന്ധിജയന്തി ആചരണം നടന്നു
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരിച്ചു.
കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി, ഗാന്ധി ജയന്തി ദിനാചാരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻ. എസ്. എസ്. വോളന്റീയേഴ്സിന് ഗാന്ധി ജയന്തി ദിന സന്ദേശവും നൽകി.
സാമൂഹ്യ സേവനത്തിന് സന്നദ്ധരായി വളർന്നു വരുന്ന എൻ. എസ്. എസ്. വോളന്റീയേഴ്സിനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഗാന്ധിയൻ ദർശനങ്ങൾ സ്വന്തമാക്കാനും അവ ജീവിതത്തിൽ പ്രാവർത്തികമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ കാലഘട്ടത്തിൽ വിദ്യാർഥികൾ എങ്ങനെ ക്രിയാത്മകമായി ചിന്തിക്കണമെന്നും ലോകത്തിനു പുതിയ വെളിച്ചം പകർന്നു കൊടുക്കുന്ന വിധത്തിലുള്ള വീക്ഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സേവനദിനത്തിന്റെ ഭാഗമായി അൻപത് എൻ. എസ്. എസ്. വോളന്റീയേഴ്സ് കോളേജും പരിസരവും വൃത്തിയാക്കുകയും അൻപത് വോളന്റീയേഴ്സ് അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും ‘ഗാന്ധിയൻ ദർശനങ്ങൾ ആധുനിക ഭാരതത്തിൽ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കി പ്രോഗ്രാം ഓഫീസഴ്സിന് അയക്കുകയും ചെയ്തു.
പരിപാടികൾക്ക് NSS പ്രോഗ്രാം ഓഫീസർമാരായ നിതിൻ അമൽ ആന്റണി, ടിജി ടോം, അഖില ട്രീസ സിറിയക്, സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.