വിദ്യാർത്ഥികൾ വെല്ലുവിളികളെ നേരിടണം: പ്രശാന്ത് നായർ IAS
ജെ.പി.എം കോളേജിൽ Conflux of High-Fliers മൂന്നാം എഡിഷൻ സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ഉന്നതമായ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നതിനും അതു നേടിയെടുക്കുന്നതിനും പ്രചോദനം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി ജെപിഎം കോളേജിലെ മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച Conflux 9f High-Fliers ഈ വർഷത്തെ മൂന്നാമത്തെ എഡിഷൻ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.30 ന് ഓൺലൈനിൽ നടന്നു.
കേരള ഷിപ്പിംഗ് ആൻഡ് ഐലന്റ് നേവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രശാന്ത് നായർ ഐ.എ.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു.
ജീവിതത്തിൽ എപ്പോഴും പ്രാപ്യമാക്കാൻ സാധിക്കുന്ന ഒരു സ്വപ്നം ഉണ്ടാകണമെന്നും അതിനായി പരിശ്രമിക്കണമെന്നും മറ്റുള്ളവരുടെ പൊള്ളയായ നിർദ്ദേശങ്ങളിൽനിന്നും അകന്നുകൊണ്ട് ക്രിയാത്‌മകമായ വാക്കുകൾക്ക് ചെവികൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതോടൊപ്പം സിവിൽ സർവീസ് പരീക്ഷയെ നേരിടുന്നതിനെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളോട് വിശദീകരിച്ചു.
ഒരു സുരക്ഷിതമായ ചുറ്റുപാടിൽ ഒതുങ്ങിക്കൂടാതെ വെല്ലുവിളികളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനേജുമെന്റ് വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.വി ജോർജുകുട്ടി സ്വാഗതമാശംസിച്ചു.വൈസ് പ്രിൻസിപ്പാൾ റവ.ഡോ ടോണി ആടുകുഴിയിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ പരിപാടിയിൽ കോളേജ് മാനേജർ റവ.ഫാ.എബ്രഹാം പാനിക്കുളങ്ങര കോളേജ് ബർസാർ റവ. ഫാ.ജോബിൻ പേണാട്ടുകുന്നേൽ എന്നിവർ പങ്കെടുത്തു. മാനേജ്‌മെന്റ് വിഭാഗം മേധാവി ശ്രീമതി പ്രിയ കെ കൃതജ്ഞത അർപ്പിച്ചു.