Daily News
സാന്ത്വനം
ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഇരുപതേക്കർ അസ്സീസി സ്നേഹാശ്രമത്തിലെ (ആകാശ പറവകൾ) അംഗങ്ങളെ സഹായിക്കുന്നതിനായി “സാന്ത്വനം” എന്ന പരിപാടി നടത്തി.
കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായിരിക്കുന്ന ആശ്രമത്തിലെ അംഗങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ
ശേഖരിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ശേഖരിച്ച വസ്ത്രങ്ങൾ പ്രോഗ്രാം ഓഫീസർമാർ വഴി ആശ്രമത്തിൽ എത്തിച്ചു.