Academics

ആറാം സെമസ്റ്ററിൽ ഉന്നത വിജയം നേടി കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്

എംജി സർവകലാശാല ആറാം സെമസ്റ്റർ ബി.കോം പരീക്ഷയിൽ മികച്ച വിജയം ജെപിഎം സ്വന്തമാക്കി.

🔸 യൂണിവേഴ്‌സിറ്റി തലത്തിൽ രണ്ട് റാങ്കുകൾ ബി.കോം വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് ജെപിഎമ്മിന് അഭിമാനമായി

🔸 കോഴ്സിന്റെ മുഴുവൻ ഫലം പുറത്തുവന്നപ്പോൾ യൂണിവേഴ്‌സിറ്റി തലത്തിൽ ബി.കോം കോ-ഓപ്പറേഷനിൽ ദിവ്യ കണ്ണൻ രണ്ടാം റാങ്കും ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മീനു ജോസഫ് ഒൻപതാം റാങ്കും നേടി.

🔸രണ്ട് A+ ഗ്രേഡുകൾ, പതിനഞ്ച് A ഗ്രേഡുകൾ എന്നിവ കോമേഴ്‌സ്സ് ഡിപ്പാർട്മെന്റ് സ്വന്തമാക്കി.

🔸ആറാം സെമസ്റ്ററിൽ രണ്ട് S ഗ്രേഡുകളും പതിനാറു A+ ഗ്രേഡുകളും
കൂടാതെ മുപ്പത്തിരണ്ട് A ഗ്രേഡുകളും നേടാൻ ബി.കോമിന് സാധിച്ചത് മികവിന്റെ തെളിവായി.

ചിട്ടയായി നടത്തിയ ഓൺലൈൻ ക്ലാസ്സുകൾ, തുടർച്ചയായുള്ള റിവിഷനുകൾ, സെൽ ടു എക്സൽ , റെമഡിയൽ സെഷനുകൾ, മുൻ ചോദ്യപേപ്പർ വിശകലനം, തുടങ്ങി മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സർവകലാശാല പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് സഹായിച്ചു.

യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും ഡിപ്പാർട്ട്‌മെന്റ് യോഗത്തിൽ കോളേജ്
പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി,
വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.ടി. , ഡിപ്പാർട്ട്‌മെന്റ് മേധാവി ജോബിൻസ് ജോയി തുടങ്ങിയവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button