ആറാം സെമസ്റ്ററിൽ നേട്ടം കൊയ്ത് ബിസിഎ
എംജി സർവകലാശാല ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തി ജെപിഎം.
🔸 കോഴ്സിന്റെ മുഴുവൻ ഫലം പുറത്തുവന്നപ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് (മിന്നി മരിയ ജോയി), മൂന്ന് A+ ഗ്രേഡുകൾ, എട്ട് A ഗ്രേഡുകൾ എന്നിവ ബിസിഎ സ്വന്തമാക്കി.
🔸ആറാം സെമസ്റ്ററിൽ നാല് A+ ഗ്രേഡുകൾ
കൂടാതെ പതിമൂന്ന് A ഗ്രേഡുകളും നേടാൻ ബിസിഎ വിദ്യാർത്ഥികൾക്ക് സാധിച്ചു.
കോവിഡ് കാലത്ത് ചിട്ടയായി നടത്തിയ ഓൺലൈൻ ക്ലാസ്സുകൾ, തുടർച്ചയായുള്ള റിവിഷനുകൾ, സെൽ ടു എക്സൽ , റെമഡിയൽ സെഷനുകൾ, മുൻ ചോദ്യപേപ്പർ വിശകലനം, തുടങ്ങി മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സർവകലാശാല പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് സഹായിച്ചു.
യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും ഡിപ്പാർട്ട്മെന്റ് യോഗത്തിൽ കോളേജ്
പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി,
വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.ടി. , ഡിപ്പാർട്ട്മെന്റ് മേധാവി സോബിൻ മാത്യു തുടങ്ങിയവർ അഭിനന്ദിച്ചു.