Daily News
യുദ്ധഭൂമിയിലെ കുഞ്ഞു നക്ഷത്രം ;ജൂൺ 12 ആൻ ഫ്രാങ്ക് ജന്മദിനം
ആൻ ഫ്രാങ്ക്, സഹിഷ്ണുതയ്ക്കും മാനുഷികതയ്ക്കും ഞാൻ നൽകുന്ന മറ്റൊരു പേര്..
സുഹൃത്തുക്കളേ,
ആൻ നമുക്ക് ഒരു പ്രചോദനമാണ്.
യുദ്ധം, വെറുപ്പിന്റെ രാഷ്ട്രീയം, വംശവിദ്വേഷങ്ങൾ എന്നിവയുടെ ഇരകൾ അന്നും ഇന്നും കുട്ടികൾ തന്നെയാണ്. എന്നാൽ ഒരു പതിമൂന്നുകാരിയുടെ നിഷ്കളങ്കതയ്ക്കപ്പുറം അവൾ നടത്തിയ ചെറുത്ത് നിൽപ്പിൽ തന്നെയാണ് നമ്മുടെ കണ്ണുകൾ ഉടക്കിനിൽകേണ്ടത് .
പ്രിയപ്പെട്ട ആൻ, ഞങ്ങളും യുദ്ധഭൂമിയിൽ തന്നെയാണ്…പുതിയ ആൻ ഫ്രാങ്കുകൾ ജനിക്കുക തന്നെ വേണം.
ആൻ നിന്റെ ശബ്ദം ഞങ്ങളുടെ ചെവികളിൽ മുഴങ്ങുന്നു .
ബെൽസനിലെ അജ്ഞാതമായ ശവകുടീരത്തിൽ നിദ്ര കൊള്ളുന്ന ചിരസ്മരണീയമായ നിൻറ ഓർമ്മക്കുറിപ്പുകൾ ഇന്നും യുദ്ധഭീകരതേയും അസഹിഷ്ണുതയേയും അനാവരണം ചെയ്യുന്നു.
പ്രിയപ്പെട്ട പെൺകുട്ടീ.. ഹൃദയഹാരിയായ ആ കുറിപ്പുകൾ ഇന്നും ഞാൻ തുറന്നപോൾ വീണ്ടും അതേ വസന്തം തന്നെ.
ആൻ ഫ്രാങ്കിനേക്കുറിച്ച് ജെ പി എം പൂർവ്വ വിദ്യാർത്ഥിനിയായ അൻസു ലൂക്കോസ് എഴുതുന്നു. |