പുതു അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി ജെപിഎ മ്മിന്റെ സ്വാഗതം ‘കാവ്യാജ്ഞലി’ –
ഡോ.കെ.സജി പേരാമ്പ്ര എഴുതിയ ആരുഞാനാകണം എന്ന കവിതയുടെ ആലാപന വീഡിയോ പ്രസിദ്ധീകരിച്ചു.
കാലവർഷക്കാറ്റിനൊപ്പം, മണ്ണും, മനവും തണുപ്പിക്കുന്ന മൺസൂൺ മഴക്കൊപ്പം അറിവിന്റെ പുത്തൻ വർഷത്തിൽ പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമായി ജെ.പി.എം. ഒരുക്കിയ പ്രോഗ്രാമായിരുന്നു ‘കാവ്യാജ്ഞലി’.ഡോ.കെ.സജി പേരാമ്പ്ര എഴുതിയ…”ആരുഞാനാകണം” എന്ന കവിത പാടി എല്ലാ വിദ്യാർത്ഥികൾകളേയും സ്വാഗതം ചെയ്തു.യുവ തലമുറ കേട്ട് വളരേണ്ട ഒരു കവിതയാണ് ‘ആരുഞാനാകണം’. നല്ലൊരു മനുഷ്യനായി വളരണം എന്ന ആശയം തരുന്ന ഈ കവിത നമ്മെ ഉത്തമ മനുഷ്യരായി മാറാൻ ആഹ്വാനം ചെയ്യുന്നു.
കവിതയിലെ ഓരോ വരികളും ഓരോരുത്തരായി പാടി അവതരിപ്പിച്ചു.നല്ലൊരു മനുഷ്യനായി ജീവിക്കണം എന്ന വലിയ സന്ദേശം ഈ കവിതയിലൂടെ യുവ തലമുറയിലേക്ക് എത്തിക്കുവാൻ കാവ്യാജ്ഞലി പ്രോഗ്രാമിനു സാധിച്ചു.
ഇംഗ്ലീഷ് വിഭാഗമായിരുന്നു ഇത് സംഘടിപ്പിച്ചത്. 2021 ജൂൺ ഒന്നിന് വീഡിയോ കോളേജിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
ഇതിൽ സഹകരിച്ചവർ-അഞ്ചു വർക്കി(എച്ച്.ഒ.ഡി),അർപ്പിത സൂസൻ, അനഘ ബിജു, ചിപ്പിമോൾ ബിജു, ബിബിൻ ബിനു, ഐശ്വര്യ ശിവൻ, അഞ്ജലി ദേവ്, അരുണിമ ദാസ്, ശ്രുതി ഷിബു, സാന്ദ്ര സന്തോഷ്,ലിൻസി വിൻസെന്റ്,ആകാശ് ദീപു എന്നിവർ ആണ്.
കാവ്യാജ്ഞലി പ്രോഗ്രാമിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചത്-സാന്ദ്ര സന്തോഷ്,
സ്റ്റാഫ് കോർഡിനേറ്റർ-ബിനീഷ് ജോസഫ്,
എച്ച .ഒ.ഡി-അഞ്ചു വർക്കി.