Co-academic
ഒന്നാം വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായുള്ള ലൈബ്രറി ഓറിയന്റേഷൻ

ബസേലിയുസ് സെൻട്രൽ ലൈബ്രറി ഒന്നാം വർഷ ബിരുദ -ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ലൈബ്രറി ഓറിയന്റേഷൻ വെബിനാർ സീരീസ് സംഘടിപ്പിച്ചു. ബസേലിയുസ് സെൻട്രൽ ലൈബ്രറിയുടെ ഫെസിലിറ്റീസ്, സെർവീസ്, റിസോഴ്സ് തുടങ്ങിയ കാര്യങ്ങൾ ജെ.പി.എം ആർട്സ് ആന്റ് സയൻസ് കോളേജിലെ നവാഗതർക്കു കൂടി പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയത് . കൂടാതെ ഇന്ത്യയിലെ തന്നെ പ്രമുഖ ഇ-റിസോഴ്സുകളിൽ ഒന്നായ NLIST (നാഷണൽ ലൈബ്രറി & ഇൻഫോർമേഷൻ ഇൻഫ്രാസ്ട്രക്ചർ ഫോർ സ്കോളർലി കണ്ടന്റ് ) എങ്ങനെ ഉപയോഗിക്കാം എന്നതിനെ പറ്റിയുള്ള ക്ലാസും വിദ്യാർത്ഥികൾക്ക് പുത്തൻ അറിവായി മാറി.18/05/2021 തൊട്ട് 21/05/2021 ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ലൈബ്രറി ഓറിയന്റേഷൻ വെബിനാർ സീരീസ് നടത്തിയത്.
