സർവ്വകലാ ശാലാ പരീക്ഷകളിൽ ഉന്നത വിജയം ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് മുൻവർഷ ചോദ്യ പേപ്പർ ശേഖരം കോളേജ് വെബ് സൈറ്റിൽ
സർവ്വകലാശാലാ പരീക്ഷകളിൽ റാങ്ക് നേട്ടം വരെ ലഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമായി എല്ലാ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നതാണ് മുൻ വർഷ ചോദ്യപേപ്പർ വിശകലനവും പഠനവും. എന്നാൽ പലപ്പോഴും മുൻ വർഷ ചോദ്യപേപ്പറുകൾ ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ട്. എന്നാൽ ജെ.പി.എം ലൈബ്രറി കൃത്യമായി അവ ശേഖരിച്ച് ലഭ്യമാക്കിയിരുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ നടക്കുമ്പോൾ മുൻ വർഷചോദ്യപേപ്പറുകൾ സ്കാൻ ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ കോളേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഡിപ്പാർട്ട്മെന്റ്, സെമസ്റ്റർ, വിഷയം തിരിച്ച് കൃത്യതയോടെ തരം തിരിച്ചിട്ടുണ്ട്. കോളേജ് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്ജുകുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വളരെ ശ്രമകരമായ ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ലൈബ്രേറിയനും സഹകരിച്ച അദ്ധ്യാപകരും പ്രത്യേകം പ്രശംസയർഹിക്കുന്നു.
താഴെത്തന്നിരിക്കുന്ന ലിങ്ക് വഴി മുൻ വർഷ ചോദ്യപേപ്പറുകൾ വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://jpmcollege.ac.in/public/Jpm-College-Previous-Year-Question-Paper-Collection.html