ഏപ്രിൽ 22 അന്തർ ദേശീയ ഭൗമദിനം
Author: സാന്റ മരിയ ജോർജ്ജ്
ഇന്നലെ
1970 ഏപ്രിൽ 22-ന് അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിൽ ആദ്യത്തെ ഭൗമദിനാചരണം നടന്നു. അന്ന് 20 ലക്ഷം ആളുകൾ ഒരു മഹാറാലിയിൽ പങ്കെടുത്തു.
1969-ല്‍ യുനെസ്കോ ജോണ്‍ മക്കോണല്‍ മുന്നോട്ടുവച്ച ഭൗമദിനാചരണം എന്ന ആശയത്തിന് അംഗീകാരം നൽകി.
എന്നാല്‍ 1970 ഏപ്രില്‍ 22-നായിരുന്നു ആദ്യ ഭൗമദിനാചരണം.
ഡെന്നിസ് ഹെയ്ഡ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിസ്കോണ്‍സിനില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ഗെയ്‍ലോഡ് നെല്‍സണുമാണ് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഇന്ന്
• ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
• ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്.
• ഇന്ധനവും മറ്റു രാസവസ്തുക്കളും കത്തി കാർബൺ ഡയോക്സൈഡ് പുറത്തേക്ക് വരുകയും മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു മൂലം അവ ഭൂമിയിൽ തന്നെ നിൽക്കുകയും അങ്ങനെ ഓക്സിജൻ നഷ്ടമാകുകയും ചെയുന്നു.
നാളെ
• നാം അധിവസിക്കുന്ന ഭൂമിയെ സംരക്ഷിക്കുകയെന്നാൽ നാം സ്വയം സംരക്ഷിക്കപ്പെടുകയെന്നതാണ് അർത്ഥം. പരസ്പരം സ്നേഹിക്കാനും സംരക്ഷിക്കനും സർവ്വ ജീവജാലങ്ങൾക്കുമുള്ള അവകാശമാണ് ഭൗമദിനം ഓർമ്മപ്പെടുത്തുന്നത്.സർവ്വം സഹയായ ഭൂമിയെ പരിപാലിക്കാനുള്ള പ്രതിജ്ഞയാകട്ടെ ഓരോ ഭൗമദിന സന്ദേശവും.
ഏപ്രിൽ 22-ന്റെ മറ്റു പ്രത്യേകത :
വിവര സാങ്കേതിക വിദ്യയിലെ (ICT) സ്ത്രീകളുടെ തൊഴിലിനെ പ്രോത്സാഹിപ്പിക്കാൻ Girls in ICT Day.