ജെ. പി. എം. കോളേജിൽ ‘ഗ്രാജുവേഷൻ ഗാല’ നടത്തപ്പെട്ടു.
ലബ്ബക്കട:- ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-2024 ബാച്ചിലെ എം. എസ്. സി കമ്പ്യൂട്ടർ സയൻസ്, എം. എ ഇംഗ്ലീഷ്, എം. കോം, എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം, സി. എസ്. റ്റി സഭ സുപ്പീരിയർ റവ : ഫാ : ജിജോ ഇൻഡിപറമ്പിൽ നിർവ്വഹിച്ചു. തുടർന്ന് ജീവിതത്തിൽ ഉടനീളം വിദ്യാഭ്യാസം തുടരണമെന്നും നമ്മൾ വളരുന്നതിനോടൊപ്പം സമൂഹത്തെയും സഹജീവികളെയും ജീവതവിജയത്തിലേക് കൈപിടിച്ചു ഉയർത്തുകയും ആണ് നമ്മുടെ കർത്തവ്യമെന്ന് ഓർമ്മിപ്പിച്ച് ഉൽഘാടനസന്ദേശവും നടത്തി. കൂടാതെ സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തപ്പെട്ടു.
കോളേജ് മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. സന്ദേശവും ജെപിഎം ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് മുഖ്യപ്രഭാക്ഷണവും നൽകി.വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു.
കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ,പി. റ്റി. എ. സെക്രട്ടറി ഫ്രാൻസിസ് മാത്യു, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സോബിൻ മാത്യു എന്നിവർ ആശംസയർപ്പിക്കുകയും ഇംഗ്ലീഷ് വിഭാഗം മേധാവി അഖിൽ ജോസ് വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
സോഷ്യൽവർക്ക് വിഭാഗം മേധാവി രേഷ്മാ എലിസബത്ത് ചെറിയാൻ, കോമേഴ്സ് വിഭാഗം മേധാവി സജീവ് തോമസ് എന്നിവർ ‘കോൺവൊക്കേഷൻ വാക്’-ന് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി അഖില മരിയ ജോഷി മറുപടി പ്രസംഗവും സ്റ്റാഫ് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ അനു നന്ദിയുമർപ്പിച്ചു.