ജില്ലാതലയുവജനപാർലമെന്റ് നടത്തപ്പെട്ടു
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിന്റേയും ഇടുക്കിജില്ലാ നെഹ്റുയുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8-ന് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി എം. പി. ശ്രീ. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായ് കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സെമിനാറുകളും നടത്തപ്പെട്ടതോടൊപ്പം പാർലമെന്റ് സംവിധാനത്തെക്കുറിച്ചുള്ള അവതരണവും ചർച്ചയും നടന്നു.
ജെ. പി. എം. കോളേജ് ഓഡിറ്റോറിയത്തിൽനടന്ന പരിപാടിയിൽ കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ, N. Y. K. S. ജില്ലാകോർഡിനേറ്റർമാരായ സച്ചിൻ എച്ച്, കിരൺ പ്രകാശ് എന്നിവർ ആശംസകൾ നൽകി.NSS, NCC കോർഡിനേറ്റർമാരായ സജീവ് തോമസ്, ടിജി ടോം, അഖിൽകുമാർ എം, ടിബിൻ തോമസ്, മനു T ഫ്രാൻസിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി