“സൗഹൃദി 2021” പഠന ശിബിരം നടത്തപ്പെട്ടു
2021 ഡിസംബർ 27 ന് കൊല്ലം ജില്ലയിൽ മൺറോതുരുത്ത് പഞ്ചായത്തിലെ ബഥേൽ എൽ.പി സ്കൂളിൽ ഒന്നാം വർഷ എം.സ്.ഡബ്ള്യു വിദ്യാർഥികൾക്കായി ഗ്രാമീണ പഠന ശിബിരം “സൗഹൃദി 2021” സംഘടിപ്പിച്ചു.
ഇരുപത്തിയേഴാം തിയതി ഉച്ചകഴിഞ്ഞു 3:30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സൂര്യകുമാർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പത്താം വാർഡ് മെമ്പർ ശ്രീ.പ്രസന്ന കുമാർ, ജെ.പി.എം കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി കുമാരി ശ്രീലക്ഷ്മി ഷൈലജൻ എന്നിവർ സന്നിഹിതരായിരുന്നു. മൺറോ തുരുത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സർവ്വേ, 10, +2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, കണ്ടൽക്കാടുകളെക്കുറിച്ചുള്ള പഠനം, കണ്ടൽക്കാട് സന്ദർശനം, ട്രാൻസ്ജൻഡേഴ്സുമായുള്ള സംവാദം തുടങ്ങിയവ പഠനശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സർവ്വേ റിപ്പോർട്ട് പഞ്ചായത്ത് അധികൃതർ ക്കൈമാറുകയുണ്ടായി.വിദ്യാർത്ഥികൾക്ക് അറിവിന്റെയും അനുഭവങ്ങളുടെയും നല്ല ദിനങ്ങൾ സമ്മാനിച്ച പഠന ശിബിരം പുതുവത്സരാഘോഷത്തോടെ സമാപിച്ചു.