അദ്ധ്യാപകദിനാശംസകൾ
Author: ആദിത്യ മോഹനൻ
“എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നതാണ് എനിക്ക് അഭിമാനം”
അജ്ഞത ആകുന്ന അന്ധകാരത്തിലേക്ക് പ്രകാശമേകുന്ന ഓരോ ഗുരുക്കൻമാരെയും അവരുടെ അധ്യാപനത്തിന്റെ മൂല്യങ്ങളും ഓർമിക്കാൻ ഒരു ദിനം.
ഗുരു എന്ന പദത്തിന്റെ അർത്ഥം കേവലം വാക്യങ്ങളിൽ ഒതുങ്ങുന്നില്ല പ്രകാശം എന്നതു പോലെ അനന്തമാണ്.
ഇന്ന് സെപ്റ്റംബർ 5, അധ്യാപക ദിനം. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലർ അദ്ദേഹത്തിന്റെ ജന്മദിനം സെപ്റ്റംബർ 5 നു ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.
“എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നതാണ് എനിക്ക് അഭിമാനം”
അതിനു ശേഷം അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നു.
“അറിവിന്റെ വെളിച്ചത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ “