Daily News

റാങ്ക് ജേതാക്കളെ അനുമോദിച്ചു

ഇക്കഴിഞ്ഞ മഹാത്മാഗാന്ധി സർവ്വകലാശാല ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ ദിവ്യാ കണ്ണൻ (ബി.കോം.), മിന്നി മരിയ ജോയി (ബി.സി.എ.), – ബിബിൻ തോമസ് (ബി.റ്റി.റ്റി.എം.), ആതിര രാജേന്ദ്രൻ (ബി.ബി.എ.), അനുമോൾ ജെ. (ബി.എ. ഇംഗ്ലീഷ്), മീനു ജോസഫ് (ബി.കോം.) എന്നീ വിദ്യാർത്ഥികളെ കോളേജിൽ നടന്ന ഓൺലൈൻ യോഗത്തിൽ അനുമോദിച്ചു.

യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഒരുക്കിയ മികച്ച പഠന സാഹചര്യങ്ങളാണ് വിദ്യാർത്ഥികളെ റാങ്കിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ മാനേജർ ഫാ. എബ്രാഹാം പാനികുളങ്ങര, പ്രിൻസിപ്പാൾ
ഡോ: വി.വി. ജോർജ്കുട്ടി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ആഷാ ആന്റണി, പഞ്ചായത്ത് മെമ്പർ – സാലി ജോളി, വൈസ് പ്രിൻസിപ്പാൾ ഫാ. ഡോ: ടോണി ആടുകുഴിയിൽ, ബർസാർ ഫാ. ജോബിൻ പേനാട്ടുകുന്നേൽ, അജു വർക്കി, ജിത്തുമോൻ ജോയി മുതലായവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button