Academics

അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷയിലും;ജെ.പി.എമ്മിന് മുന്നേറ്റം

മഹാമാരിക്കിടെ എം.ജി. സർവ്വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷയിലും മുൻവർഷങ്ങളെക്കാൾ ഉയർന്നവിജയം വിവിധ വിഷയങ്ങളിൽ ജെപിഎം കരസ്ഥമാക്കി.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തുവിട്ട രണ്ടാം സെമസ്റ്റർ ഫലത്തിലും ജെ പി എം വർദ്ധിച്ച വിജയ ശതമാനം നേടിയിരുന്നു. ബി.കോം. കോ-ഓപ്പറേഷൻ, ബി.കോം. കംപ്യൂട്ടർ ആപ്പിക്കേഷൻ, ബി.കോം. ഫിനാൻസ് ആൻഡ് ടാക്സ് , ബി.സി.എ, ബി.റ്റി. റ്റി.എം. എന്നീ കോഴ്സുകൾക്കാണ് വർദ്ധിച്ച വിജയശതമാനം നേടാനായത്.

വിവിധ കോഴ്സുകളുടെ വിജയ ശതമാനം ചുവടെ ചേർക്കുന്നു.

BCom Cooperation – 87%
BCom Computer – 84%
BCom F& T – 93%
BCA – 75%
BBA – 88%
BTTM – 84%
BA English – 80%

വിജയശതമാനത്തോടൊപ്പം ഉയർന്ന ഗ്രേഡുകളായ S, A+, A തുടങ്ങിയവ
നേടിയവരുടെഎണ്ണവും ഗണ്യമായി വർദ്ധിച്ചു. ഇരുപത്തിയഞ്ച് S, 89 A+, 108 A ഗ്രേഡുകളും നേടാനായി.

വിവിധ വിഷയങ്ങൾക് 100% വിജയം.

വിവിധ കോഴ്സുകളിലായി 12 വിഷയങ്ങൾക്ക് പരീക്ഷയെഴുതിയ 100%
വിദ്യാർത്ഥികളും വിജയിച്ചു.

നൂറുമേനി നേടിയ വിഷയങ്ങൾ :-

BA English
• Environmental Studies and Human Rights
• Indian Writing in English
BTTM
• Indian Constitution & Civic Consciousness
• E-Tourisum
• Airfare & Ticketing
• Environment Studies, Ecotourism and Human Rights
B.Com Finance & Taxation
• Cost Accounting
B.Com CA
• Environment Management
• Computerized Accounting
BCA
• Software Development Lab
• IT & Environment
• Mini Project in PHP

കൃത്യനിഷ്ഠയോടെ ദിവസവും അഞ്ച് സെഷനുകളിലും നടക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ, പഠനത്തോടൊപ്പം സംഘടിപ്പിക്കുന്ന കലാ സാംസ്ക്കാരിക പരിപാടികൾ, വെബ്ബിനാറുകൾ, കോളേജ് വെബ്സൈറ്റിൽ ലഭ്യമായ മുൻ വർഷ ചോദ്യപേപ്പറുകൾ, പരീക്ഷയ്ക്കൊരുക്കമായി ഓരോ വിഷയങ്ങൾക്കും അഞ്ച് സെഷനുകളിൽ കുറയാതെ നടത്തുന്ന റെമഡിയൽ ക്ലാസ്സുകൾ, മുൻ വർഷ പരീക്ഷാ ഫല വിലയിരുത്തലുകൾ തുടങ്ങിയ പദ്ധതികളാണ് വിദ്യാർത്ഥികളെ മികവേറിയ വിജയത്തിലേക്ക് എത്തിച്ചത്.


ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വലിയ വിജയകുതിപ്പിലേക്ക് അവരെ നയിച്ച വിവിധ വകുപ്പ് മേധാവികളെയും അദ്ധ്യാപകരെയും പരീക്ഷാ ഫല വിശകലന യോഗത്തിൽ കോളേജ് മാനേജർ റവ.ഫാ. അബ്രാഹം പാനിക്കുളങ്ങര സി.എസ്.റ്റി. പ്രിൻസിപ്പൽ ഡോ. വി.വി ജോർജ്ജ്കുട്ടി , വൈസ് പ്രിൻസിപ്പൽ റവ.ഡോ.ടോണി ആടുകുഴിയിൽ സി.എസ്.റ്റി, എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button