ശലഭോത്സവം 2024 സംഘടിപ്പിച്ചു.
ഉപ്പുതറ ഗ്രാമപഞ്ചായത്തും ജെ. പി. എം. കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് ഭിന്നശേഷിക്കാർക്കായി കലാകായിക മേള ശലഭോത്സവം 2024 സംഘടിപ്പിച്ചു.
ഉപ്പുതറ: ഉപ്പുതറ ഗ്രാമപഞ്ചായത്തും ജെ. പി. എം. കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് ഭിന്നശേഷിക്കാർക്കായി കലാകായിക മേള ശലഭോത്സവം 2024 O. M. L. P സ്കൂൾ ഉപ്പുതറയിൽ സംഘടിപ്പിച്ചു.
OMLP സ്കൂളിൽ വച്ച് രാവിലെ 9 മണിക്ക് തുടക്കം കുറിച്ച കലാകായിക മേള ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് ജേക്കബ് ഉൽഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തക വിഭാഗം വിദ്യാർത്ഥികൾ കലാകായിക മേളകളുടെ നടത്തിപ്പിന് നേതൃത്വം വഹിച്ചു.
കായിക മത്സരങ്ങൾ
100 മീറ്റർ ഓട്ടം,
ബോൾ പാസിംഗ്,കസേരകളി,
കലാമത്സരങ്ങൾ, കളറിംഗ് ,പാട്ട്
ഫാൻസിഡ്രസ്സ്,
മിമിക്രി എന്നിവ നടത്തപ്പെട്ടു. സമ്മാനാർഹരായവർക്കും പങ്കെടുത്ത എല്ലാവർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി. സമൂഹത്തിന്റെ വികസനത്തിന് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണെന്നും സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉൾപ്പെടുത്തൽ ആണ് ഇത്തരത്തിൽ ഒരു കായികമേള സംഘടിപ്പിച്ചുകൊണ്ട് ഉപ്പുതറ ഗ്രാമപഞ്ചായത്തും ജെ.പി. എം കോളേജും ലക്ഷ്യം വെച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ജേക്കബ് സമാപന സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം കലാകായികമേളകൾ മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ എന്നും സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തെയും അവരുടെ സാമൂഹിക ഉത്തരവാദിത്ത ബോധത്തെയും അതിനായി അവർ നടത്തുന്ന പ്രവർത്തനങ്ങളെയും പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു