Co-academic

ജെ. പി. എം. കോളേജിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.

ലബ്ബക്കട: ജെ. പി. എം. സ്ഥാപനങ്ങളിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലുവ സെന്റ്. ജോസഫ് പ്രോവിൻസ് സുപ്പീരിയർ ഫാ. ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ സി. എസ്. ടി. ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ ക്രിയാത്മകവും നൂതനവുമായ വിജ്ഞാനമുന്നേറ്റങ്ങളുടെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

ജെ. പി. എം. കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. പരിപാടിയിൽ മീഡിയ ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഉദ്ഘാടനവും ആലുവ സെന്റ്. ജോസഫ് പ്രോവിൻസ് കൗൺസിലർ ഫാ. ജോർജ്ജ് ചെപ്പില സി. എസ്. ടി. നിർവഹിച്ചു. ഇത്തരം ക്ലബ്ബുകൾ വിദ്യാർത്ഥികളിൽ സംഗീത -കലാവാസനകളെ വളർത്തുന്നതോടൊപ്പം സാമൂഹിക മേഖലകളിൽ ശക്തമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കരുത്തുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , ജെ. പി. എം. ബി. എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു.

ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ച് ‘പേറ്ററൻസ് ഡേ’യുടെ പ്രസക്‌തിയെക്കുറിച്ച് സംസാരിച്ചു. കോ-ഓർഡിനേറ്റർ തോംസൺ ജോസഫ് നന്ദിയർപ്പിച്ചു.

റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ജെ. പി. എം. അലുമിനിയുടെ ആൽബം പ്രകാശിപ്പിക്കുകയും ചെയ്ത പരിപാടിയിൽ ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെയും ജെ. പി. എം. ബി. എഡ്. കോളേജിലെയും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button