Co-academic
പവർ ക്വിസ് സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസർസ് അസോസിയേഷൻ കാഞ്ചിയാർ സെക്ഷനും ജെപിഎം ക്വിസ് ക്ലബ്ബും സംയുക്തമായി പവർ ക്വിസ് 2024 സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന മത്സരം പ്രിൻസിപ്പാൾ ഡോ. ജോൺസൺ. വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സന്നിഹിതനായിരുന്നു. വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന പവർ ക്വിസിന്റെ കോളേജ് തല മത്സരത്തിന് ജെപിഎം ക്വിസ് ക്ലബ് കൺവീനർ ശ്രീ. അബ്രാഹം എം. എ, കെ. എസ്. ഇ. ബി. അസിസ്റ്റന്റ് എഞ്ചിനീയർ അനീഷ്. ജി. നാഥ്, സീനിയർ സൂപ്രണ്ട് സണ്ണി എസ്. തുടങ്ങിയവർ നേതൃത്വം നൽകി. നൂറ്റിയൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഡിജിൽ മാത്യു, വിഷ്ണു വിനു എന്നിവർ യഥാക്രെമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
