Co-academic
ജെ. പി. എം. കോളേജിൽ ‘എമിനെൻസ് 2k24’ ഉദ്ഘാടനം നടന്നു.
ലബ്ബക്കട: ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിലെ മാനേജുമെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ‘എമിനെൻസ് 2k24’ അസോസ്സിയേഷൻ ഉദ്ഘാടനം കട്ടപ്പന കൊച്ചിൻ ബേക്കേഴ്സ് ഗ്രൂപ്പുടമ സി. ജോമോൻ ജോസ് നിർവ്വഹിച്ചു.
ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു.

മാനേജുമെന്റ് വിഭാഗം മേധാവി മണികണ്ഠൻ എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. എബി മാനുവൽ റോയി സ്വാഗതവും പ്രോഗ്രാം കൺവീനർ അഖിൽ ജോസ് നന്ദിയുമർപ്പിച്ചു.
വിവധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടന്നു. സ്റ്റാഫ് കോ- ഓർഡിനേറ്റർ അർച്ചന മോഹനൻ, മറ്റ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.