Co-academic

റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാർ നടത്തപ്പെട്ടു

ലബ്ബക്കട: ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാർ നടത്തപ്പെട്ടു.

കട്ടപ്പന ട്രാഫിക് പോലീസ് സബ്ബ് ഇൻസ്പെകടർ ബിജു ടി. , സീനിയർ സി. പി. ഒ. എസ് അനീഷ് കുമാർ എന്നിവർ
ഗതാഗതസംവിധാനങ്ങളെ എങ്ങനെ ഉയോഗിക്കണമെന്നും സുരക്ഷയുമായ് ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രായോഗികപരിശീലനവും നൽകി.

കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. എന്നിവർ റോഡ് സുരക്ഷാബോധവത്ക്കരണ സെമിനാറിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.

കോഡ് ഓഫ് കൺഡക്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിന് പ്രോഗ്രാം കോ-ഓർഡിനേറ്റർ തോംസൺ ജോസഫ് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button