Co-academic
ജെ. പി. എം. കോളേജിൽ യോഗദിനാചരണം നടന്നു

ലബ്ബക്കട : ജെ. പി. എം. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും യോഗാക്ലബ്ബും സംയുക്തമായ് ലോകയോഗദിനാമാചരിച്ചു. കാഞ്ചിയാർ സെന്റ്. മേരീസ് എൽ. പി സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗദിനാചരണത്തിന്റെ പ്രസക്തിയെപ്പറ്റിയും സംസാരിച്ചു. അധ്യാപകനും യോഗപരിശീലകനുമായ ജോയി അഗസ്റ്റിൻ ക്ലാസുകൾ നയിച്ചു. തുടർന്ന് യോഗ പരിശീലിപ്പിക്കുകയും ചെയ്തു.

അമ്പതോളം കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, സനൂപ്കുമാർ ടി. എസ്, അനു പ്രൈസ്, സെന്റ്. മേരീസ് സ്കൂൾ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.