ജെ പി എം കോളേജിൽ ജേർണൽ പ്രകാശനം ചെയ്തു
ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇന്റർനാഷ്ണൽ മൾട്ടിഡിസിപ്ലനറി, മൾട്ടിലിഗ്വൽ റിസേർച്ച് ജേർണൽ പ്രകാശനം ചെയ്തു. ജെ. പി. എം. ജേർണൽ ഫോർ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ഉയർന്ന നിലവാരമുള്ള ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നു. സാമൂഹ്യശാസ്ത്രം, ചരിത്രം, പരിസ്ഥിതി പഠനം, മനഃശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, ഫിസിക്‌സ് കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി, നിയമം, സാഹിത്യം, ഭാഷാശാസ്ത്രം, കൂടാതെ നൂതനവും പ്രസക്തവുമായ മറ്റുവിഷയങ്ങളും പ്രസിദ്ധപ്പെടുത്തുവാനുള്ള മാധ്യമമാകുകയെന്നതാണ് ജേണലിന്റെ പ്രാഥമികലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിലെ പുതിയ ഗവേഷണസാധ്യതകൾക്ക് സംഭാവന നൽകിക്കൊണ്ട് ഉയർന്ന നിലവാരത്തിൽ ലേഖനങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്നു. വിദഗ്ധർക്കും ഗവേഷകർക്കുമിടയിൽ അന്തർദേശീയ തലത്തിൽ ചർച്ചകളും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുവാൻ പശ്ചാത്തലമൊരു വാനും ജേണൽ ലക്ഷ്യമിടുന്നു.
കോളേജ് സെമിനാർഹാളിൽ ചടങ്ങിൽ കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. ജേണൽ പ്രകാശനം നിർവഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി., കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, കോളേജ് ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ തോംസൺ ജോസഫ്, കൊമേഴ്സ് വിഭാഗം മേധാവി ലഫ്. സജീവ് ജോസഫ്, അനധ്യാപക പ്രതിനിധി ബിജുമോൻ കെ. ബി. എന്നിവരും കോളേജിലെ അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് ജേർണൽ കോ- ഓർഡിനേറ്റർ അഖിൽ ജോസ് നേതൃത്വം നൽകി.
ജേണൽ സൗജന്യമായി വായിക്കുവാനും കൂടുതൽ വിവരങ്ങൾക്കും ചുവടെ നല്കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
JPM Journal for Multidisciplinary Research (jpmcollege.ac.in)