ജെ.പി. എം. കോളേജിൽ എയ്ഡ്സ് ദിനാചരണം നടത്തി
കാഞ്ചിയാർ : ജെ.പി. എം. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ റെഡ് റിബൺ ക്ലബ്ബും എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോളേജിൽ എയ്ഡ്സ് ബോധവൽകരണ വാരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് കോളേജ് അങ്കണത്തിൽ മനുഷ്യച്ചങ്ങല തീർത്തു.
കോളജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. പരിപാടിയിൽ ഡോ. സ്നേഹ എവിൻ മുഖ്യസന്ദേശം നൽകി. നവംബർ 27- മുതൽ ഡിസംബർ 1- വരെ റെഡ് റിബൺ ക്ലബിൻ്റെ ആദിമുഖ്യത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുടെ ഭാഗമായ “സുരക്ഷാ” പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സെമിനാറിൽ സ്വാഗതം ആശംസിച്ചു. എയ്ഡ്സ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമാണം, ചിത്രരചന, സംവാദ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. നവംബർ 27 നു ആരംഭിച്ച ബോധവൽകരണ വാരം ഡിസംബർ 1 ന് അവസാനിച്ചു.