Co-academic
ജെ. പി. എം. കോളേജിൽ പവർക്വിസ്സ് സംഘടിപ്പിച്ചു

കാഞ്ചിയാർ : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ക്വിസ് ക്ലബ്ബിന്റേയും കേരളസംസ്ഥാന വൈദ്യുതി വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ പവര്‍ക്വിസ്സ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ചിയാർ കെ. എസ്. ഇ. ബി ഇലക്ടിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ അനീഷ് ജി നാഥ്, സീനിയർ സൂപ്രണ്ട് സണ്ണി ജോർജ്സബ്ബ് എഞ്ചിനീയന്മാരായ ദിനേശ് ജി ,സുരേഷ് സി. എൻ. എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കായി ക്ലാസ്സുകളും നയിച്ചു.

വിജയികളായ അതുല്യ അനില്‍കുമാര്‍ ( ബി. സി. എ), ആദിത്യന്‍ ജിജി ( ബി. കോം. ) എന്നിവർക്കുള്ള സമ്മാനദാനം കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. നിർവ്വഹിച്ചു.
