ജെ. പി. എം. കോളേജിൽ പി. ആർ. എ. കോഴ്സിന് തുടക്കമായി
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യൽവർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പാർട്ടിസിപ്പേറ്ററി റൂറൽ അപ്രൈസൽ കോഴ്സി ‘ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് പ്രിൻസിപ്പാൾ ഡോ.ജോൺസൺ വി. ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയിൽ പ്രോഗ്രാം ഇൻസ്ട്രക്ടർ ഹാരിസ് നെന്മേനി മുഖ്യപ്രഭാഷണം നടത്തി.
സർക്കാരിതരസംഘടനകളും അന്താരാഷ്ട്രവികസനത്തിൽ പ്രധാനപങ്കുവഹിക്കുന്ന ഏജൻസികളും പഠനറിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുപയോഗിക്കുന്ന പ്രധാന ഉപാധിയാണിത്. വികസന പദ്ധതികളുടേയും പരിപാടികളിലൂടെയും ആസൂത്രണത്തിലും മാനേജ്മെന്റിലും ഗ്രാമീണജനതയുടെ അറിവും അഭിപ്രായങ്ങളും ഉൾപ്പെടുത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ വിഘ്നേശ് കെ. എസ്. സ്വാഗതമാശംസിച്ചു. മനു ടി. ഫ്രാൻസിസ്സ് ആശംസയും വിദ്യാർത്ഥി കോ-ഓർഡിനേറ്റർ മരിയ പി. ജോൺ നന്ദിയർപ്പിക്കുകയും ചെയ്തു. ഒക്‌ടോബർ 29-നാണ് സമാപനം