ജെ. പി. എം. കോളേജിൽ ‘ഗ്രാജുവേഷൻ ഗാല’ നടത്തപ്പെട്ടു.

ലബ്ബക്കട:- ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021-2023 ബാച്ചിലെ എം. എസ്. സി കമ്പ്യൂട്ടർ സയൻസ്, എം. എ ഇംഗ്ലീഷ്, എം. കോം, എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം, കാഞ്ഞിരപ്പള്ളി രൂപതാമെത്രാൻ അഭിവന്ദ്യ. മാർ. ജോസ് പുളിക്കൽ നിർവ്വഹിച്ചു. തുടർന്ന് ഗവേഷണരംഗത്ത് നൂതന മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട്, വിദ്യാർത്ഥികൾ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ നൽകമെന്ന് ഓർമ്മിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തപ്പെട്ടു.

കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. സന്ദേശം നൽകി.വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു. കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി. , കൽത്തൊട്ടി ഹോളി ഫാമിലി ദേവാലയവികാരി ഫാ. ജിനോ വാഴയിൽ, കോമേഴ്സ് വിഭാഗം മേധാവി സജീവ് തോമസ്, പി. റ്റി. എ. സെക്രട്ടറി ഫ്രാൻസിസ് മാത്യു എന്നിവർ ആശംസയർപ്പിക്കുകയും സോഷ്യൽവർക്ക് വിഭാഗം മേധാവി രേഷ്മാ എലിസബത്ത് ചെറിയാൻ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സോബിൻ മാത്യു, ഇംഗ്ലീഷ് വിഭാഗം മേധാവി ജ്യോതിലക്ഷ്മി രാജീവ് എന്നിവർ ‘കോൺവൊക്കേഷൻ വാക്’-ന് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി എസ്. പാർവ്വതി കൃഷ്ണ മറുപടി പ്രസംഗവും സ്റ്റാഫ് കോ-ഓർഡിനേറ്റർ പൂജ തുളസൻ നന്ദിയുമർപ്പിച്ചു
