Daily News

ജെ. പി. എം. കോളേജിൽ ഫുട്ബോൾ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു.

ലബ്ബക്കട ജെ. പി. എം. കോളേജിന്റേയും കട്ടപ്പന എസ്. ടി. ജ്വല്ലറിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ ഡിപ്പാർട്ട്‌മെന്റ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കട്ടപ്പന ഡി. വൈ. എസ്. പി നിഷാദ്മോൻ വി. എ. കിക്ക്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. , ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.സാബു അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് തോമസ് സി. എസ്. ടി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ട് , എസ്. ടി. ജ്വല്ലറി കട്ടപ്പന ബ്രാഞ്ചുമാനേജർ ശ്രീ. ആന്റു പാറോക്കരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാർത്ഥികളിൽ പകർന്നുകൊണ്ടാണ് പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം നടത്തിയത്. മത്സരത്തിൽ സോഷ്യൽ വർക്ക് വിഭാഗത്തിലെ ആൺകുട്ടികളും ബി. എഡ് വിഭാഗത്തിലെ പെൺകുട്ടികളും വിജയികളായി.

കൺവീനർ അരുൺലാൽ ആർ, കോ-ഓർഡിനേറ്റർമാരായ ജോപോൾ വർഗ്ഗീസ്, അനിറ്റാ വിൽസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button