Co-academic

ഫിലിം റിവ്യൂ

ജെപിഎ൦ ആർട്സ് ആന്റ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 30-07-2021 ന് ഫിലിം റിവ്യൂ മത്സരം നടത്തി.

▪️അടുത്ത സമയത്ത് റിലീസ് ചെയ്ത സാറാസ് എന്ന സിനിമയെ ആസ്പദമാക്കി ഇന്നത്തെ സമൂഹം എങ്ങനെ മാറി ചിന്തിക്കുന്നു എന്നതായിരുന്നു വിഷയം. ഭൂരിഭാഗം കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.
പുതിയ തലമുറയിലെ നല്ല ആശയങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും മത്സരത്തിൽ നന്നായി പ്രതിഫലിച്ചു.

▪️ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളായ ട്രീസ മരിയ സെബാസ്റ്റ്യനും, സുവേദ എസും മത്സരത്തിന് നേതൃത്വം നൽകി. ഈ മത്സരത്തിലൂടെ ഇന്നത്തെ പുതുതലമുറ എങ്ങനെ മാറുന്ന ചിന്തകളെ അഭിമുഖികരക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു.

▪️മത്സരത്തിൽ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനികളായ ഐശ്വര്യ ശിവൻ – ഒന്നാം സ്ഥാനവും, അനഘ ബിജു – രണ്ടാം സ്ഥാനവും, ജസ്റ്റിമോൾ കെ എസ് – മൂന്നാം സ്ഥാനവും കരസ്തമാക്കി.

വിജയികൾക്ക് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി അഞ്ചു വർക്കി, സ്റ്റാഫ്‌ കോർഡിനേറ്റർ സോനാ ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ ഇ – സർട്ടിഫിക്കറ്റുകൾ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button