Daily News
സ്മൃതി കേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജെപിഎം കോളേജിൽ സുരേഷ് ഗോപി എം.പി നിർവഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു കോടി തെങ്ങിൻ തൈകൾ നടുന്ന ‘സ്മൃതി കേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിയൊന്ന് ചൊവ്വാഴ്ച്ച ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തെങ്ങിൻ തൈ നൽകിക്കൊണ്ട് ശ്രീ. സുരേഷ് ഗോപി എം.പി നിർവഹിച്ചു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ് കുഴിക്കാട്ട്,
കോളേജ് മാനേജർ റവ.ഫാ. എബ്രഹാം പാണികുളങ്ങര സി.എസ്.ടി, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി, ബർസാർ റവ. ഫാ. ജോബിൻ പേനാട്ടുകുന്നേൽ സി.എസ്.ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ, എൻ.എസ്.എസ് വോളന്റീർസ് എൻ.സി.സി കേടറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.