വായിക്കുക, ക്രിയാത്മകമായി ചിന്തിക്കുക : ഡോ. സാബു തോമസ്
വിദ്യാർത്ഥികൾക്ക് ഉന്നത സ്വപ്നങ്ങൾ കാണാനും നേടിയെടുക്കാനും പ്രചോദനം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ജെപിഎം കോളേജ് സംഘടിപ്പിക്കുന്ന Conflex of High Fliers ഈ വർഷത്തെ നാലാം എഡിഷൻ സെപ്റ്റംബർ പതിനേഴ് വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് ഓൺലൈനായി നടന്നു.
എംജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസായിരുന്നു ഇത്തവണത്തെ മുഖ്യഅതിഥി.
സർവ്വകലാശാല തലത്തിൽ റാങ്കുകൾ നേടിയ വിദ്യാർഥികളെയും, അധ്യാപകരെയും അഭിനന്ദിച്ച അദ്ദേഹം ജെപിഎമ്മിന് എല്ലാകാര്യങ്ങളിലും സർവകലാശാലയുടെ പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
വിദ്യാർത്ഥികൾ വായനാശീലം വളർത്തിയെടുക്കുകയും ഒപ്പം പഠിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ആധികാരിക പുസ്തകങ്ങൾ നിർബന്ധമായും വായിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പുതുതലമുറ വിദ്യാർഥികളെ ഏറെ പ്രചോദിപ്പിക്കുന്ന രീതിയിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.
വിദ്യാർഥികൾ വായിക്കുന്നതിനൊപ്പം ചിന്താശീലം കൂടി വളർത്തിയെടുക്കണം. ഒരു കുട്ടി ഒരു വർഷം ഒരു നോവൽ എങ്കിലും വായിച്ചു തീർക്കണം അങ്ങനെ വായനയിലൂടെ നമുക്ക് വളരാം എന്ന് അദ്ദേഹം തന്റെ അനുഭവത്തിലൂടെ വിശദീകരിച്ചു.
പഠനത്തിൽ മാത്രമല്ല കലാ കായിക മേഖലകൾ ഉൾപ്പെടെ എല്ലാ രംഗങ്ങളിലും വിദ്യാർത്ഥികൾ മികവ് പുലർത്തണം, ഒപ്പം ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യണം.
പണത്തിനു പിന്നാലെ പോകാതെ അദ്ധ്വാനിച്ചാൽ പണം നമ്മെ തേടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റിയെ രാജ്യത്തെ ആദ്യ പത്തിൽ എത്തിക്കുക, അതുപോലെ ലോകത്തിലെ ആദ്യ അഞ്ഞൂറു യൂണിവേഴ്സിറ്റികളിൽ ഒന്നായി എംജി സർവകലാശാലയെ മാറ്റുക എന്നീ സ്വപ്നങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
1987 ൽ എംജി സർവകലാശാലയിൽ ചേർന്ന അദ്ദേഹം 1200 പബ്ലിക്കേഷൻസ്, 150 ബുക്കുകൾ എന്നിവ ഇക്കാലയളവിൽ പുറത്തിറക്കി.
രണ്ടായിരത്തി ഇരുപത്തിയഞ്ചോ ടുകൂടി ഇന്ത്യയിലെ ശരാശരി പ്രായം ഇരുപത്തിയെട്ട് ആയിരിക്കും, ഇത് പുതു തലമുറയുടെ സാധതകൾ ഉയർത്തും.
കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ MHRD വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച പ്രോഗ്രാമിൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.വി. ജോർജുകുട്ടി സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പാണിക്കുളങ്കര അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ റവ. ഡോ ടോണി ആടുകുഴിയിൽ നന്ദിയർപ്പിച്ചതോടു കൂടി പ്രോഗ്രാം സമാപിച്ചു.