ഫിലിം റിവ്യൂ

ജെപിഎ൦ ആർട്സ് ആന്റ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 30-07-2021 ന് ഫിലിം റിവ്യൂ മത്സരം നടത്തി.
അടുത്ത സമയത്ത് റിലീസ് ചെയ്ത സാറാസ് എന്ന സിനിമയെ ആസ്പദമാക്കി ഇന്നത്തെ സമൂഹം എങ്ങനെ മാറി ചിന്തിക്കുന്നു എന്നതായിരുന്നു വിഷയം. ഭൂരിഭാഗം കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.
പുതിയ തലമുറയിലെ നല്ല ആശയങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും മത്സരത്തിൽ നന്നായി പ്രതിഫലിച്ചു.
ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളായ ട്രീസ മരിയ സെബാസ്റ്റ്യനും, സുവേദ എസും മത്സരത്തിന് നേതൃത്വം നൽകി. ഈ മത്സരത്തിലൂടെ ഇന്നത്തെ പുതുതലമുറ എങ്ങനെ മാറുന്ന ചിന്തകളെ അഭിമുഖികരക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു.
മത്സരത്തിൽ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനികളായ ഐശ്വര്യ ശിവൻ – ഒന്നാം സ്ഥാനവും, അനഘ ബിജു – രണ്ടാം സ്ഥാനവും, ജസ്റ്റിമോൾ കെ എസ് – മൂന്നാം സ്ഥാനവും കരസ്തമാക്കി.
വിജയികൾക്ക് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി അഞ്ചു വർക്കി, സ്റ്റാഫ് കോർഡിനേറ്റർ സോനാ ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ ഇ – സർട്ടിഫിക്കറ്റുകൾ നൽകി.