ഫോട്ടോഗ്രഫി മത്സരങ്ങൾ നടത്തി

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 23 ന് ‘റിഫ്ലക്റ്റീവ് ഫോട്ടോഗ്രഫി’ എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി കോമ്പറ്റീഷൻ നടത്തി.

മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മുകിൽ രാജൻ ഒന്നാം സ്ഥാനവും, രണ്ടാം വർഷ ബികോം കോർപ്പറേഷൻ വിദ്യാർഥിയായ അഭിജിത്ത് ജിജി രണ്ടാംസ്ഥാനവും, ഒന്നാംവർഷ ബികോം സിഎ വിദ്യാർത്ഥിയായ എബിൻ ഷിബു മൂന്നാംസ്ഥാനവും നേടി.
മൂന്നാംവർഷ ബിസിഎ വിദ്യാർത്ഥികളായ എബിൻ ബാബു ,ബിൻസി ബെന്നി എന്നിവർക്കൊപ്പം ഡിപ്പാർട്ട്മെൻറ് മേധാവി സോബിൻ മാത്യു, സ്റ്റാഫ് കോർഡിനേറ്റർ രേഷ്മ ജോസഫ് തുടങ്ങിയവരും മത്സരത്തിന് നേതൃത്വം നൽകി.
▪️കൊമേഴ്സ് വിഭാഗം രണ്ടാം വർഷ ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ ക്ലാസിന്റെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് 21- ന് ‘ഫോട്ടോഗ്രഫി കോൺടെസെറ്റ്’ നടത്തി. ‘ഓണം’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. മൂന്നാം വർഷ ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ വിദ്യാർത്ഥിനി അതുല്യ കെ ഗോപി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

രണ്ടാം വർഷ ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ വിദ്യാർത്ഥിനികളായ ജെമിൽ ജോസഫ്, നേഘ ജോജി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം വർഷ ബി.കോം ഫിനാൻസ് ആന്റ് ടാക്സേഷൻ വിദ്യാർത്ഥിനി ആതിര ലാൽ കോർഡിനേറ്റ് ചെയ്ത മത്സരത്തിന് സ്റ്റാഫ് കോർഡിനേറ്റർ അഖില ട്രീസ സിറിയക്, വകുപ്പ് മേധാവി ജോബിൻസ് ജോയി എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഇ-സർട്ടിഫിക്കറ്റുകൾ നൽകി.