എല്ലാ ഡിപ്പാർട്ട്മെന്റുകളിലും റാങ്കുകളുമായി ജെപിഎം
എംജി സർവകലാശാല ബിരുദ പരീക്ഷകളുടെ ഫലം പുറത്തു വന്നപ്പോൾ വീണ്ടും റാങ്കുകളുടെ തിളക്കത്തിൽ ജെപിഎം.
യൂണിവേഴ്സിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ജനപ്രിയ കോഴ്സുകളായ ബി.കോം, ബിസിഎ, ബിബിഎ, ബിഎ ഇംഗ്ലീഷ് സാഹിത്യം, ബിറ്റിറ്റിഎം എന്നീ വിഭാഗങ്ങളിലാണ് ജെപിഎം റാങ്കുകൾ കരസ്ഥമാക്കിയത്.
🔹ദിവ്യ കണ്ണൻ – ബി.കോം കോ-ഓപ്പറേഷൻ രണ്ടാം റാങ്ക്
🔹മിന്നി മരിയ ജോയി – ബിസിഎ മൂന്നാം റാങ്ക്
🔹ബിബിൻ തോമസ് – ബിറ്റിറ്റിഎം അഞ്ചാം റാങ്ക്
🔹ആരതി രാജേന്ദ്രൻ – ബിബിഎ എട്ടാം റാങ്ക്
🔹അനുമോൾ ജെ – ബിഎ ഇംഗ്ലീഷ് സാഹിത്യം എട്ടാം റാങ്ക്
🔹മീനു ജോസഫ് – ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒൻപതാം റാങ്ക്
എന്നിങ്ങനെ ചരിത്രത്തിലെ മികച്ച വിജയമാണ് ഇത്തവണ ജെപിഎം നേടിയത്.
റാങ്കുകൾക്കൊപ്പം A+, A തുടങ്ങിയ ഉയർന്ന ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.
▪️ബിസിഎ വിഭാഗത്തിൽ മൂന്ന് A+ ഗ്രേഡുകൾക്കൊപ്പം എട്ട് A ഗ്രേഡുകളും ലഭിച്ചു.
▪️ബിബിഎ വിഭാഗത്തിന് രണ്ട് A+ ഗ്രേഡുകൾക്കൊപ്പം മൂന്ന് A ഗ്രേഡുകളും ലഭിച്ചു.
▪️ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥികൾക്ക് ഒരു A+ ഗ്രേഡിനൊപ്പം പതിനാറ് A ഗ്രേഡുകൾ നേടാൻ സാധിച്ചു.
▪️ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒരു A+ ഗ്രേഡും ആറ് A ഗ്രേഡുകളും സ്വന്തമാക്കി.
▪️ബി.കോം കോ-ഓപ്പറേഷൻ വിഭാഗത്തിന് ഒരു A+ ഗ്രേഡിനൊപ്പം മൂന്ന് A ഗ്രേഡുകൾ ലഭിച്ചു.
▪️ബി.കോം ഫിനാൻസ് & ടാക്സ് വിഭാഗത്തിൽ ആറ് A ഗ്രേഡുകൾ ലഭിച്ചു.
▪️ബിറ്റിറ്റിഎം വിഭാഗത്തിൽ ഒരു A ഗ്രേഡ് നേടാൻ സാധിച്ചു.
കോവിഡ് കാലത്ത് ചിട്ടയായി നടത്തിയ ഓൺലൈൻ ക്ലാസ്സുകൾ, തുടർച്ചയായുള്ള റിവിഷനുകൾ, സെൽ ടു എക്സൽ , റെമഡിയൽ സെഷനുകൾ, മുൻ ചോദ്യപേപ്പർ വിശകലനം, തുടങ്ങി മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സർവകലാശാല പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് സഹായിച്ചു.
അഭിമാനമായ വിദ്യാർത്ഥികളെയും അധ്യാപകരെയും കോളേജ് മാനേജർ റവ. ഫാ. ഫാ. എബ്രഹാം പാനികുളങ്ങര സി.എസ്.ടി.,
പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി,
വൈസ് പ്രിൻസിപ്പൽ റവ. ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി., ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.ടി. , വകുപ്പു മേധാവികൾ തുടങ്ങിയവർ അഭിനന്ദിച്ചു