Co-academic
പെൺകുട്ടികളെ തൊഴിലിലേക്ക് നയിക്കണം -കെ.കെ.ശൈലജ
പെൺകുട്ടികളെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി ഒരു തൊഴിലിലേക്ക് കൈപിടിച്ചുയർത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. ജെ.പി.എം. ആട്സ് ആൻഡ് സയൻസ് കോളജിൽ വിമൺ ഡെവലപ്പ്മെൻറ് സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പെൺകുട്ടികൾ വിവാഹത്തിലേക്ക് നയിക്കപ്പെടേണ്ടവർ മാത്രമാണ് എന്ന ചിന്ത വെടിയണം.
സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരേ പ്രതികരിക്കാൻ സ്ത്രീകൾക്ക് സാധിക്കണം. സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്നും ശൈലജ പറഞ്ഞു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.വി.വി. ജോർജ്കുട്ടി, വൈസ് പ്രിൻസിപ്പൽ റവ.
ഡോ. റ്റോണി ആടുകുഴിയിൽ, എസ്.കൃഷ്ണരാജ്, പി.ഡി.സിൽജ, സുലു പി.തമ്പി, ആർ.ആതിര എന്നിവർ പ്രസംഗിച്ചു.