Co-academic

ജെപിഎം സ്വാതന്ത്ര്യ ദിനാഘോഷം

ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്, എൻ.സി.സി. യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോളേജ് മാനേജർ റവ.ഫാ. എബ്രഹാം പാനികുളങ്ങര സി.എസ്.ടി. പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിക്കുന്ന കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും മറ്റ് ആരോഗ്യപ്രവർത്തകരേയും കോളേജ് ബർസാർ റവ.ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി.എസ്.ടി. പൊന്നാട അണിയിച്ച് ആദരിച്ചു.

വൈസ് പ്രിൻസിപ്പൽ റവ.ഡോ. ടോണി ആടുകുഴിയിൽ സി.എസ്.ടി. യും കാഞ്ചിയാർ എഫ്.എച്ച്.സി. ഡോക്ടർ, ഡോ.ദിവ്യ എന്നിവരും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button