Daily News
ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ലബ്ബക്കട : ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണമ്പടി ഗവണ്മെന്റ് ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആറ് മൊബൈൽ ഫോൺ , 1200 നോട്ട്ബുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നല്കി. കോളേജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ചതാണ് ഒരു ലക്ഷത്തോളം വിലവരുന്ന പഠന ഉപകരണങ്ങൾ.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കാവശ്യമായ ബുക്കുകൾ ലഭിച്ചതായി പ്രധാന അദ്ധ്യാപിക ജോഷി കുമാരൻ പറഞ്ഞു. ജെപിഎം കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര CST പഠനോപകരണങ്ങൾ കൈമാറി. ഉപ്പുതറ ഗ്രാമപഞ്ചായത്ത് മെമ്പർ രശ്മി പി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ടിജി ടോം, അഖില ട്രീസ, നിതിൻ അമൽ ആന്റണി, പി ടി എ പ്രസിഡന്റ് പത്മജൻ, ഫാ. സിജോ CST , അമൽ വിജയൻ, ഡോൺ തോബിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി