AcademicsDaily News

കോവിഡ് മഹാമാരിക്കിടെ എം.ജി സർവ്വകലാശാല നടത്തിയ ആദ്യ പരീക്ഷയിൽ ജെപി എമ്മിന് വൻ വിജയ കുതിപ്പ്.

കോവിഡ് മഹാമാരിക്കിടയിൽ മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ ആദ്യ പരീക്ഷയായ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിവിധ പ്രോഗ്രാമുകളിൽ വിജയശതമാനത്തിലും മാർക്കിലും പ്രകടമായ വൻ കുതിപ്പാണ് ജെ പി എം കരസ്ഥമാക്കിയിരിക്കുന്നത്. മുടക്കമില്ലാതെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളും, റെമഡിയൽ സെഷനുകളും, മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ഈ വലിയ വിജയത്തിന് കാരണമായെന്ന് വകുപ്പു മേധാവി മാരുടെ പരീക്ഷാ ഫല വിശകലന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.വി.വി. ജോർജ്ജുകുട്ടി വിലയിരുത്തി.

ശ്രദ്ധേയ നേട്ടങ്ങൾ


  1. കമ്പ്യൂട്ടർ സയൻസിൽ 25 ശതമാനത്തിന്റെ വലിയ വിജയ മുന്നേറ്റം.
  2. ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മുൻ വർഷത്തേക്കാൾ 18 ശതമാനം വിജയവർദ്ധന.
  3. ബി.കോം കോ ഓപ്പറേഷനിൽ 8 ശതമാനം വിജയം കൂടി.
  4. ബി.കോം. ടാക്‌സേഷേനിൽ വിജയം 10 ശതമാനം വർദ്ധിച്ചു.
  5. വിവിധ വിഷയങ്ങളിലായി 72 A+ ഗ്രേഡുകൾ

പല വിഷയങ്ങൾക്കും 100% വിജയം, 90 നു മേലെയും.


Computer organization and architecture100%
Software Lab100%
Geography for Tourism100%
Cost and Management Accounting100%
English (B.Com Co-op)100%
Business Management100%
Business Regulatory Framework100%
English (Issues that Matter)100%
Second Language (BA)100%
Financial Accounting98%
Second Language (B.Com Tax)98%
Business Communication97%
English: (BCA)92%
Object Oriented Programming94%
Financial Accounting96%
Principles of Business Decision96%
English (B.Com CA)96%
Second Language (B.Com CA)98%
Financial Accounting (B.Com Co-op)93%
Business Regulatory Frame work92%
Principles of Business Decision96%
Second Language (B.Com Co-op)97%

രണ്ടാം സെമസ്റ്ററിന്റെ ഏകദേശം അവസാന നാളുകളിലാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി ആഞ്ഞടിച്ചത്. ആ പ്രതിസന്ധിയെ അതിജീവിച്ച് മുൻവർഷങ്ങളേക്കാൾ വലിയ വിജയം സർവ്വകലാശാലാ പരീക്ഷയിൽ നേടാൻ ജെപിഎമ്മിലെ കുട്ടികൾക്ക് സാധിച്ചതിനു പിന്നിൽ കോളേജ് നടപ്പിലാക്കിയ ശ്രദ്ധേയമായ ചില നടപടികളായിരുന്നു.

ഇടമുറിയാത്ത ഓൺലൈൻ ക്ലാസ്സ്.


എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു സെഷൻ പോലും നഷ്ടപ്പെടുത്താതെ അഞ്ചു സെഷനുകളും പൂർണമായെടുത്ത ക്ലാസ്സുകളായിരുന്നു ഒന്നാമത്തെ കാര്യം. ക്ലാസ്സ് അദ്ധ്യാപകർ വിദ്യാർത്ഥികളെ വ്യക്തിപരമായി ബന്ധപ്പെട്ട് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കിയതിനു ശേഷമായിരുന്നു ക്ലാസ്സുകൾ തുടങ്ങിയത്. ഓരോ ആഴ്ച്ചയിലെയും ഓൺലൈൻ ക്ലാസ്സിന്റെ വിശദാംശങ്ങൾ വീക്ക്ലി റിപ്പോർട്ടായി തയ്യാറാക്കി വിശകലനം ചെയ്തു പോരുന്നു.

കൃത്യമായി നൽകിയ ക്ലാസ്സ് നോട്ടുകൾ…

ഓൺലൈൻ ക്ലാസ്സിനൊപ്പം വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുകൾ pdf ആയും ഫോട്ടോ ആയും അദ്ധ്യാപകർ പങ്കുവച്ചു.

വിജയമുറപ്പാക്കിയ റെമഡിയൽ ക്ലാസ്സുകൾ

സർവ്വകലാശാലാ പരീക്ഷയുടെ ടൈം ടേബിൾ വന്നതോടെ ഓരോ വിഷയത്തിനും പത്തു സെഷനുകൾ കൃത്യമായും പരീക്ഷാ രീതിയെ കേന്ദ്രീകരിച്ച് നടത്തിയ റെമഡിയൽ ക്ലാസ്സ് മികച്ച മാർക്ക് നേടാനും പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേഗത്തിൽ വിഷയങ്ങൾ മനസിലാക്കി വിജയം ഉറപ്പാക്കാനും സാധിച്ചു.

മുൻവർഷ ചോദ്യ പേപ്പർ ശേഖരം കോളേജ് വെബ് സൈറ്റിൽ

സർവ്വകലാശാലാ പരീക്ഷകളിൽ റാങ്ക് നേട്ടം വരെ ലഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമായി എല്ലാ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നതാണ് മുൻ വർഷ ചോദ്യപേപ്പർ വിശകലനവും പഠനവും. ഈ ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ നടക്കുമ്പോൾ മുൻ വർഷചോദ്യപേപ്പറുകൾ സ്കാൻ ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ കോളേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി. ഡിപ്പാർട്ട്മെന്റ്, സെമസ്റ്റർ, വിഷയം അനുസരിച്ച് കൃത്യതയോടെ തരം തിരിച്ചു.

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും.

ഓൺലൈൻ പഠനത്തിന്റെ വിരസതയും ക്ഷീണവും മാറ്റുവാനും പഠന കാലം സന്തോഷഭരിതവും സുഖകരുമാക്കാൻ മുന്നൂറോളം കലാ സാംസ്ക്കാരിക പരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു. ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത ഓൺലൈൻ കലോത്സവവും സംഘടിപ്പിക്കപ്പെട്ടു.


മഹാമാരിക്കിടയിലും മികച്ച വിദ്യാഭ്യാസം വിദ്യാർത്ഥികൾക്കു ഉറപ്പ് നൽകുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കോളേജ് പ്രിൻസിപ്പൽ ഡോ.വി.വി. ജോർജ്ജുകുട്ടി നേതൃത്വം നൽകി ഏകോപിപ്പിച്ചു. കഴിഞ്ഞ വർഷം ജെ പി എം കോളേജിന്റെ മനേജറായിരുന്ന ഫാ.ജോബി വെള്ളപ്ലാക്കൽ, ബർസാറായിരുന്ന ഫാ.ജോബിൻ കൂനമ്പാറ, ഇപ്പോഴത്തെ മാനേജർ ഫാ. എബ്രാഹം പനിക്കുളങ്ങര, ബർസാർ ഫാ. ജോബിൻ പേനാട്ടു കുന്നേൽ, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ടോണി ആടുകുഴിയിൽ എന്നിവരുടെ നേതൃത്വവും മികച്ച വിജയത്തിലേക്ക് കോളേജിനെ നയിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വലിയ വിജയകുതിപ്പിലേക്ക് അവരെ നയിച്ച വിവിധ വകുപ്പ് മേധാവികളെയും അദ്ധ്യാപകരെയും ചിട്ടയായ പഠന പ്രക്രീയയ്ക്ക് നേതൃത്വം നൽകിയ വൈസ് പ്രിൻസിപ്പലിനെയും പ്രിൻസിപ്പലിനെയും പരീക്ഷാഫല വിശകലന യോഗത്തിൽ കോളേജ് മാനേജർ ഫാ. എബ്രാഹം പനിക്കുളങ്ങര CST അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button