ജെ. പി. എം കോളേജിൽ ‘ഫെൻസ്റ്റർ 2K25’ -ൻ്റെ പോസ്റ്റർ പ്രകാശിപ്പിച്ചു.

ലബ്ബക്കട: ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ടെക്ഫെസ്റ്റ് ‘ഫെൻസ്റ്റർ 2K25’ -ൻ്റെ പോസ്റ്റർ പ്രകാശിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ടിജി ടോം, സ്റ്റാഫ് ജോയിന്റ് കോ-ഓർഡിനേറ്റർ സോണിയ ജെയിംസ്, വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ആദിത്യൻ ടി.എച്ച്., ജാക്സ് സ്റ്റുഡന്റ് പ്രസിഡണ്ട് ടോണി ടോമി എന്നിവരും സന്നിഹിതരായിരുന്നു.
‘ഫെൻസ്റ്റർ 2K25’ ദേശീയ നിലവാരത്തിലുള്ള സാങ്കേതിക, സാംസ്കാരിക പരിപാടികളോടെ ഡിസംബർ 10, 11, 12 തീയതികളിലാണ് കോളേജ് ക്യാമ്പസിൽ നടത്തപ്പെടുന്നത്.
പരിപാടിയുടെ ഭാഗമായ് ഫേക്സ് മാഡ്രിഡ് (15K), മിസ്റ്ററി ട്രെയിൽ (10K),ടെക്ക് ഇന്റലക്ട് (8K),ഇ-ഫുട്ബോൾ (6K),കോഡ് ട്രേസ് (6K),മെലഡി ക്വസ്റ്റ് (6K) തുടങ്ങിയ മത്സരങ്ങളും വിദ്യാർത്ഥികൾക്കായ് ഒരിക്കിയിട്ടുണ്ട്.
ദേശീയനിലവാരത്തിലുള്ള ഫെസ്റ്റിൽ രാജ്യത്തെ നിരവധി കോളേജുകളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.




