ജെ. പി. എം. കോളേജിൽ വയോജനങ്ങൾക്കായ് വിനോദയാത്ര സംഘടിപ്പിച്ചു.

ലബ്ബക്കട. ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ. എസ്. എസ്. ദിനാഘോഷത്തിൻ്റെ ഭാഗമായ് വയോജനങ്ങൾക്കുവേണ്ടി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
ഇരട്ടയാർ ആൽഫോൻസഭവനിലെ വയോജനങ്ങൾക്കൊപ്പമാണ് പ്രോഗ്രാം – ഓഫീസർമാരും യൂണിറ്റംഗങ്ങളും വിനോദയാത്ര നടത്തിയത്.

കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. ഉദ്ഘാടനം നിർവ്വഹിച്ചു.
ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെ ചേർത്തുനിർത്തുക, അധ്വാനശേഷി കുറയുമ്പോൾ മനുഷ്യരെ വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പോരാടുക, വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കൾക്കും പേരക്കുട്ടികൾക്കുമെതിരെ നിയമപരമായി നീങ്ങാനുള്ള ശേഷി കൈവരിക്കുക, അവരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., പ്രോഗ്രാം – ഓഫീസർമാരായ ടിജി. ടോം, സോണിയ ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു.
സാന്ത്വനകരമായ യാത്രയൊരുക്കുന്നതിനോടൊപ്പം അന്തേവാസികൾക്കായ് വിദ്യാർത്ഥികൾ അവശ്യസാധനങ്ങളും എത്തിച്ചു.
പ്രോഗ്രാം-ഓഫീസർമാരായ മോനിഷ സി. വിജയൻ, രാഹുൽ ജോർജ് ,ഡോ. വിഷ്ണു സജൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


