Daily News
NSS സപ്ത ദിന ക്യാമ്പ് ആരംഭിച്ചു…..
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ NSS യൂണിറ്റിന്റെ ക്യാമ്പ് ആരംഭിച്ചു. “അതിജീവനം” എന്ന പേരിലാണ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 26/12/21 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിജി ഫിലിപ്പ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര അധ്യക്ഷനായ യോഗത്തിൽ കോഴിമല രാജാവ് ശ്രീ രാമൻ രാജമന്നാൻ മുഖ്യതിഥി ആയിരുന്നു
കോളേജിലെ രണ്ട് NSS യൂണിറ്റിൽ നിന്നുമായി നൂറോളം കുട്ടികളും, കൂടാതെ സീനിയർ NSS വോളന്റീയേഴ്സായ 15 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു. കോളേജ് NSS പ്രോഗ്രാം ഓഫീസർമാരായ നിതിൻ അമൽ ആന്റണി, ടിജി ടോം, അഖില ട്രീസ സിറിയക്, സുനിൽ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി വരുന്നു. 2022 ജനുവരി ഒന്നിന് ക്യാമ്പ് അവസാനിക്കും.