Co-academic
റിസർച്ച് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു……
ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെയും ഇന്റലക്ച്ച്വൽ പ്രോപ്പർട്ടി റൈട്‌സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഡിസംമ്പർ 15,16 തിയതികളിലായി ” റിസർച്ച് മെതഡോളജി ആൻഡ് ആക്കാഡമിക് റൈറ്റിങ് ” എന്ന വിഷയത്തേപറ്റി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ Dr. അനീഷ് കെ. ർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.സോഷ്യൽ വർക്ക് റിസർച്ചിനായുള്ള വിഷയം എപ്രകാരം തിരഞ്ഞെടുക്കണമെന്നും, സാമൂഹിക പ്രതിബദ്ധതയോടെ എങ്ങനെ പഠിക്കണമെന്നും, റിസർച്ച് മെതഡോളജി എങ്ങനെ ഉപയോഗിക്കണം എന്നും, പ്രസിദ്ധീകരണ മാർഗങ്ങൾ എന്താണെന്നും രണ്ട് ദിവസത്തെ വർക്ക് ഷോപ്പിലൂടെ വിദ്യാർത്ഥികൾ സായുക്തമാക്കി. സ്റ്റുഡന്റ് കോർഡിനേറ്റർ റിച്ചു ജോസിന്റെ നന്ദി പ്രകാശനത്തെ തുടർന്നു വർക്ക് ഷോപ്പ് അവസാനിച്ചു