Co-academicDaily News

ജെ. പി. എം. കോളേജിൽ റെഡ്ക്രോസ്സ് യൂത്ത് വിംഗ് യൂണിറ്റ് ആരംഭിച്ചു.

കോളേജ് വിദ്യാർത്ഥികളിൽ സേവനതത്പരതയും സാമൂഹ്യബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ റെഡ്ക്രോസ്സിന്റെ ആദ്യത്തെ യൂത്ത് വിംഗ് യൂണിറ്റ് ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രവർത്തനമാരംഭിച്ചു.

ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ സംസ്ഥാന ചെയർമാൻ ശ്രീ. രഞ്ജിത് കാർത്തികേയനാണ് ഉദ്ഘാടനം നിർവഹിച്ചത്.

കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. എന്നിവർ സംസാരിച്ചു.

പ്രോഗ്രാമോഫീസർ ശ്രീ. മനു ഫ്രാൻസിസ്, റെഡ്ക്രോസ്സ് സൊസൈറ്റിയുടെ ഇടുക്കി ജില്ലാചെയർമാൻ ശ്രീ. ടി. എസ്. ബേബി, കമ്മറ്റിയംഗങ്ങളായ ശ്രീ. എം. ഡി. അർജുൻ, ശ്രീ. ഫ്രാൻസിസ് ടി. എം. തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button