Co-academicDaily News

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം: ജെപിഎം കോളേജിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കാഞ്ചിയാർ: സംസ്ഥാന സർക്കാർ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സ്പോർട്സ് കൗൺസിലും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി. ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. മികച്ചപ്രകടനം കാഴ്ചവെച്ച ടീമുകളെ അഭിനന്ദിക്കുകയും. സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ വിജയികളെ അഭിനന്ദിച്ചു.

രാജ്യത്തോടുള്ള ആദരവും സേവനസന്നദ്ധതയും കായികക്ഷമതയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ടൂർണമെന്റ് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button