Daily News

ജെ.പി.എം കോളേജിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

കാഞ്ചിയാർ: ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോളേജിൽ ബിരുദതലത്തിൽ ബി.കോം (ഫിനാൻസ് & ടാക്സേഷൻ, കോപ്പറേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ്), ബി.എസ്.ഡബ്ല്യു, ബി.ബി.എ, ബി.സി.എ (AICTE അംഗീകാരം), ബി.ടി.ടി.എം എന്നീ കോഴ്സുകളിലും, ബിരുദാനന്തര തലത്തിൽ എം.എസ്.ഡബ്ല്യു , എം.കോം (ഫിനാൻസ് & ടാക്സേഷൻ), എം.എസ്സി (കമ്പ്യൂട്ടർ സയൻസ്), എം.എ.എച്ച്.ആർ.എം എന്നീ കോഴ്സുകളിലുമാണ് അഡ്മിഷൻ നടക്കുന്നത്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, പ്ലസ് ടു/ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലുകളും അഞ്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 9400158910, 9562034555 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button